പിണറായിയിലും മറ്റു സിപിഎം സ്വാധീന പ്രദേശങ്ങളിലും ശുദ്ധവായു കടന്നുവരണം ടിപി സെൻകുമാർ

single-img
6 May 2019

സിപിഎം സ്വാധീനപ്രദേശങ്ങളിലുള്ളത് അശുദ്ധവായുവാണെന്നു മുൻ ഡിജിപി ടി പി.സെൻകുമാർ. സിപിഎം സ്വാധീനമുള്ള പ്രദേശങ്ങളിലും ശുദ്ധവായു കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയിൽ കൊലചെയ്യപ്പെട്ട ബിജെപി. പ്രവർത്തകൻ കൊല്ലനാണ്ടി രമിത്തിന്റെ വീട്ടിൽ അമ്മയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ മറ്റ് രാഷ്ട്രീയപ്രവർത്തകർക്ക് വിലക്കേർപ്പെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസിൽ സിപിഎം പ്രവർത്തകർ ഉള്ളിടത്തോളം മറ്റ് രാഷ്ടീയക്കാർക്ക് നീതി ലഭിക്കുക എളുപ്പമല്ല. പൊലീസിനെ രാഷ്ടീയവത്കരിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് നീതി നടപ്പാവാത്തത്. രമിത്ത് വധക്കേസിൽ ഗൂഡാലോചന സി.ബി.ഐ. അന്വേഷിക്കണം എന്ന രമിത്തിന്റെ അമ്മ പി.നാരായണിയുടെ ആവശ്യം ന്യായമാണെന്നും ടി പി സെൻകുമാർ പറഞ്ഞു.

ഇതിന് ആവശ്യമായ നിയമസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് കാര്യകാരി അംഗം കെ.വി.പ്രജിൽ, പി.പ്രജിത്ത്, പ്രേംജിത്ത് മാറോളി, മണ്ഡൽ സേവാ പ്രമുഖ് എൻ.ഷലിൻ, ടി.എം.നിധിൻ,ബിനോയ് എന്നിവരോടൊപ്പമാണ് സെൻകുമാർ രമിത്തിന്റെ വീട്ടിലെത്തിയത്.