റിയാസ് അബൂബക്കറും സംഘവും കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായി എന്‍ഐഎ

single-img
6 May 2019

എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. റിയാസ് ചാവേര്‍ സ്‌ഫോടനത്തിന് നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഐഎസ്സിന് വേണ്ടി ചാവേറാവാന്‍ റിയാസ് തീരുമാനമെടുത്തിരുന്നു.

സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പലയിടത്തായി ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ റിയാസ് തീരുമാനിച്ചതെന്നും കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസും സംഘവും പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.