‘ബി.ജെ.പിയെ തെറി പറഞ്ഞ് വോട്ടര്‍മാര്‍’; ലൈവ് ടെലികാസ്റ്റില്‍ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

single-img
6 May 2019

ബീഹാറിലെ പോളിങ് ബൂത്തിനു മുമ്പില്‍ വോട്ടര്‍മാരോട് അഭിപ്രായം തേടിയ റിപ്പബ്ലിക് ടി.വിയിലെ മാധ്യമപ്രവര്‍ത്തകന്‍ പുലിവാലുപിടിച്ചു. വോട്ടര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയേയും മോദി സര്‍ക്കാറിനേയും വിമര്‍ശിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഏതു പാര്‍ട്ടിക്കാണ് നിങ്ങള്‍ വോട്ടു ചെയ്തതെന്ന് ചോദിച്ച റിപ്പോര്‍ട്ടറുടേത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പല മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തി.

റിപ്പബ്ലിക് ടി.വിയിലെ പ്രകാശിനാണ് ഈ അനുഭവമുണ്ടായത്. വോട്ടു ചെയ്യാനായി ക്യൂ നിന്ന ചില വോട്ടര്‍മാരോട് ആര്‍ക്കാണ് നിങ്ങള്‍ വോട്ടു ചെയ്യുകയെന്നാണ് അദ്ദേഹം ചോദിച്ചത്. പലരും മോദി ഭരണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് വരിയിലുണ്ടായിരുന്ന കാവി ഷാള്‍ ധരിച്ച യുവാവിന്റെ അടുത്തേക്ക് പ്രകാശ് നീങ്ങിയത്.

എന്നാല്‍ രോഷത്തോടെയാണ് ഈ യുവ വോട്ടര്‍ പ്രതികരിച്ചത്. ‘എന്തു പ്രശ്‌നങ്ങളാണ് ഞാന്‍ വോട്ടു ചെയ്യുമ്പോള്‍ ചിന്തിക്കേണ്ടത്? സ്മാര്‍ട്ട് സിറ്റികള്‍ നല്‍കാമെന്നായിരുന്നു ബി.ജെ.പി ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത്. അവര്‍ ഒന്നും കൊണ്ടുതന്നില്ല, മദര്‍****. ‘ ഇതോടെ റിപ്പബ്ലിക് ടി.വി പെട്ടെന്ന് മൈക്ക് നീക്കുകയും ആര്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തെപ്പറ്റി സംസാരിക്കുകയുമായിരുന്നു.