താന്‍ പറഞ്ഞതുകൊണ്ടാണ് സൗദി 850 പ്രവാസികളെ വിട്ടയച്ചതെന്ന് മോദി

single-img
6 May 2019

സൗദിയില്‍ ജയിലിലായിരുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അഭ്യര്‍ഥിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അഭ്യര്‍ഥിച്ചതെന്നും അത് അംഗീകരിച്ച സൗദി കിരീടാവകാശി റംസാന് മുമ്പ് തന്നെ ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. സര്‍ക്കാര്‍ ആരുടെയും മതവിശ്വാസത്തെ നിന്ദിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടന പിന്തുടരുക മാത്രമാണ് ചെയ്തതെന്നും മോദി പറഞ്ഞു.

സ്ത്രീക്കും പുരുഷനും തുല്യഅവകാശങ്ങള്‍ നല്‍കുന്നതാണ് ഭരണഘടന. അനേകം രാജ്യങ്ങളില്‍ മുത്തലാഖിന് അനുമതിയില്ല. മുസ്ലീം സ്ത്രീകള്‍ക്കുള്ള അതേ അവകാശം രാജ്യത്തു കൊണ്ടുവരികയാണ് തന്റെ സര്‍ക്കാര്‍ ചെയ്തത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.