ദേശീയ അവാർഡിനായി മമ്മൂട്ടിയും ലാലും മത്സരിക്കുന്നു; അവാര്‍ഡ് പ്രഖ്യാപനം ജൂലൈ രണ്ടാം വാരം

single-img
6 May 2019

കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡിനായുള്ള മത്സരത്തിന് മലയാളത്തിൽ നിന്നും 10 ചിത്രങ്ങൾ. പ്രഖ്യാപനം ജൂലൈ രണ്ടാം വാരത്തില്‍ ഉണ്ടായേക്കും. വിവിധ ഭാഷകളിലെ 400 സിനിമകളില്‍ നിന്ന് 80 ഓളം സിനിമകളാണ് അന്തിമപരിഗണനയ്ക്കായി തെരഞ്ഞെടുത്തത്.

മലയാളത്തില്‍ നിന്ന് 10 സിനിമകള്‍ അന്തിമപരിഗണനയിലുള്ള ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും അഭിനയിച്ച സിനിമകളും അന്തിമപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ എന്നാല്‍ മികച്ച നടന്‍ മലയാളത്തില്‍ നിന്നാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജൂറി അംഗം സൂചിപ്പിച്ചു.

മലയാളത്തില്‍ മിക്ച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിന്‍ ഷാഹിറിന് പ്രത്യേക പരാമര്‍ശം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതിലും അന്തിമതീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ ഉള്‍പ്പെടെ 11 അംഗങ്ങളാണ് ഇത്തവണ പുരസ്‌കാര നിര്‍ണയ ജൂറിയിലുള്ളത്. പുരസ്‌കാര നിര്‍ണയം നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് നടപടികള്‍ നീട്ടിവെയ്ക്കുകയായിരുന്നു.