റംസാൻ വ്രതം; വോ​ട്ടെ​ടു​പ്പി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആവശ്യം തള്ളി

single-img
6 May 2019

റം​സാ​ൻ വ്ര​തം ആരംഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം തള്ളി. അ​ഞ്ച്, ആ​റ്, ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യമാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളിയത്.

വ്ര​തം പ​രി​ഗ​ണി​ച്ച് വോ​ട്ടെ​ടു​പ്പ് സ​മ​യം രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ എ​ന്നു​ള്ള​ത് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് 4.30 എ​ന്നോ ഏ​ഴു മു​ത​ൽ അ​ഞ്ചു വ​രെ എ​ന്നോ ആ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ ആ​വ​ശ്യം.

എ​ന്നാ​ൽ ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഈ ​ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​വ​സാ​ന മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.