കൊല്ലത്ത് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

single-img
6 May 2019

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ഐരക്കുഴി കൊച്ചുതോട്ടം മുക്ക് തെക്കടത്തു വീട്ടില്‍ ഷിബുസന്ധ്യ ദമ്പതികളുടെ ഏകമകള്‍ ശ്രീലക്ഷ്മി(18)യാണ് മരിച്ചത്. കൊല്ലം കപ്പലണ്ടി മുക്കിനടുത്തുള്ള ഫ്‌ലൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. മരണ കാരണം സംബന്ധിച്ച് ഔദ്യോഗികവിശദീകരണം വന്നിട്ടില്ല.

ഇന്ന് പുലര്‍ച്ചെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിനിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ശ്രീലക്ഷ്മിയുടെ പിതാവ് ഷിബു ഗള്‍ഫിലാണ്.