ഇസ്രയേലി ആക്രമണത്തിൽ ഗർഭിണിയും 14 മാസം പ്രായമുള്ള കുഞ്ഞുമടക്കം 23 പാലസ്തീനികൾ കൊല്ലപ്പെട്ടു

single-img
6 May 2019

ഗാ​സ​യി​ൽ ഇസ്രയേൽ- പാലസ്തീൻ സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷം. ഇ​സ്രേയേ​ലി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഗ​ർ​ഭി​ണി​യും 14 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ഉ​ൾ​പ്പെ​ടെ 23 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഏഴു പേ​ർ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളാ​ണെന്നാണ് റിപ്പോർട്ടുകൾ.

ഗാ​സ​യി​ൽ നി​ന്നു​ള്ള റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ലി​ൽ നാലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​ണ് ഗാ​സ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രയേ​ലി പൗ​ര​ൻ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

ഗാ​സ​യി​ൽ നി​ന്ന് ഇ​ത​നി​കം 600 റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. 220 പ​ല​സ്തീ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മ, പീ​ര​ങ്കി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി ഇ​സ്ര​യേ​ൽ തി​രി​ച്ച​ടി​ച്ചു. ടാ​ങ്കു​സേ​ന​യെ​യും കാ​ലാ​ൾ​പ്പ​ട​യെ​യും ഇ​സ്ര​യേ​ൽ സ​ജ്ജ​മാ​ക്കി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഹാ​മാ​സി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു ഉ​ത്ത​ര​വു ന​ൽ​കി​യി​രു​ന്നു.