വിജയ് സൂപ്പര്‍ താരമാണ്, സൂപ്പര്‍ നടനാണ്, സൂപ്പര്‍ മനുഷ്യനാണ്: സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരടി

single-img
6 May 2019

തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷ് സിദ്ദിഖിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് അറിയിച്ചത്.

വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്–- ഹരീഷ് പേരടി പറയുന്നു. അദ്ദേഹം എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്.

‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡലിയും സാമ്പാറും, ബിരിയാണിയും ഒക്കെ സൂപ്പര്‍ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്‍… സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്.’

തമിഴ് സിനിമയിലും സജീവമായ ഹരീഷ് വിജയ്‌യുടെ വില്ലനായി മെര്‍സല്‍ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അന്നേ അദ്ദേഹം വിജയ്‌യുടെ എളിമയെക്കുറിച്ചും വിനയത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു.

ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ് പക്ഷെ…

Posted by Hareesh Peradi on Sunday, May 5, 2019