ദേശീയപാതാ വികസനത്തിന് തടസം നിന്നത് ശരിയായില്ല: ശ്രീധരൻപിള്ളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി

single-img
6 May 2019

ദേശീയപാതാ വികസനത്തിന് തടസം നിന്നത് ശരിയായില്ല: ശ്രീധരൻപിള്ളയ്ക്ക് എതിരെ ബിജെപിയിൽ പൊട്ടിത്തെറി

ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരിക്ക്എ‍ഴുതിയ കത്ത് പുറത്തു വന്നതിനു പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി.  ശ്രീധരൻപിള്ളയുടെ കത്ത് എങ്ങനെ പുറത്ത് വന്നുവെന്നതിനെ സംബന്ധിച്ചാണ് വിവാദം കനക്കുന്നത്.

കേന്ദ്രസർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടാൻ കഴിയുമായിരുന്ന ദേശീയപാതാ വികസനത്തിന് തടസം നിന്നത് ശരിയായില്ലെന്നാണ് ബിജെപിയിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന അദ്ധ്യക്ഷന്റേത് അപക്വമായ നടപടിയാണെന്നും ചില നേതാക്കൾ പറയുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ശ്രീധരൻപിള്ളയോ ബിജെപി നേതാക്കളോ തയ്യാറായിട്ടില്ല.

2018 സെപ്റ്റംബര്‍14 ന് ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരിക്ക് കത്ത് എഴുതിയത്. എറണാകുളം അടക്കമുളള പ്രദേശങ്ങളെ പ്രളയം ദോഷകരമായി ബാധിച്ചതായും കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നാണ് കത്തിലെ ആവശ്യം.

എന്‍ എച്ച് 66 ഭാഗമായുളള ഭൂമിയെറ്റടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയപാത സംയുക്ത സമര സമിതി അദ്ധ്യക്ഷന്‍ ഹാഷിം ചേന്നപളളി ബിജെപിക്ക് നല്‍കിയ പരാതി ചൂണ്ടി കാട്ടിയാണ് ദേശീയ പാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് പിഎസ് ശ്രീധരന്‍പിളള ആവശ്യപ്പെടുന്നത്.