”വയ്യ, കിടപ്പിലാണ്, വേദനിക്കുന്നു”; ആരാധകരെ ആശങ്കയിലാക്കി അമിതാഭ് ബച്ചന്റെ ട്വീറ്റ്

single-img
6 May 2019

ആരാധകരുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് അമിതാഭ് ബച്ചന്‍. മൂന്നര പതിറ്റാണ്ടിലേറെയായി വീട്ടിലുള്ളപ്പോഴൊക്കെ, ഞായറാഴ്ചകളില്‍ അമിതാഭ് ബച്ചന്‍ ആരാധകരെ മുഖം കാണിക്കുന്നത് പതിവാണ്. എന്നാല്‍, ഇത്തവണ ആരാധകര്‍ക്ക് മുമ്പിലെത്തിയത് അവരില്‍ ആശങ്കയുണ്ടാക്കുന്ന ബച്ചന്റെ വാക്കുകളാണ്.

”ഇന്ന് ഞായറാഴ്ച മുഖം കാണിക്കല്‍ ഉണ്ടാകില്ല… കിടക്കുകയാണ്… വേദനയുണ്ട്… എല്ലാവരെയും അറിയിക്കുക, ആശങ്കപ്പെടാന്‍ ഒന്നുമില്ല, പുറത്തേക്ക് വരാന്‍ കഴിയില്ല.” തന്റെ ബ്ലോഗില്‍ അദ്ദേഹം ആരാധകര്‍ക്കായി കുറിച്ചു. കഥയറിയാതെ എന്നിട്ടും ചില ആരാധകര്‍ അദ്ദേഹത്തിന്റെ വസതിയായ ജുഹുവിലെ ജല്‍സക്ക് മുമ്പില്‍ ഒരുനോക്ക് പ്രതീക്ഷിച്ച് കാത്തുനിന്നു.