‘വടികൊടുത്ത് അടി വാങ്ങി’ നടി അമല പോള്‍

single-img
6 May 2019

രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ച സായി ശ്രീനിവാസിന്റെ അഭിനയം പോരെന്ന് പറഞ്ഞ നടി അമല പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. തമിഴില്‍ വിഷ്ണു വിശാല്‍ അഭിനയിച്ച കഥാപാത്രത്തെ അത്രയും നന്നാക്കാന്‍ സായി ശ്രീനിവാസനായില്ല എന്ന വിമര്‍ശനത്തെ ആരാധകര്‍ രോഷത്തോടെയാണ് സ്വീകരിച്ചത്.

അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അമല ആരാണ് സായിയെ വിമര്‍ശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. സൈബര്‍ ഇടങ്ങളിലും ഇതെ ചൊല്ലി നടി ആക്രമിക്കപ്പെടുന്നുണ്ട്.