താന്‍ സഞ്ജയ് ഗാന്ധിയുടെ മകൻ; ചിലര്‍ക്ക് തൻ്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെ ഉള്ളു: വരുൺ ഗാന്ധി

single-img
5 May 2019

ബിഎസ്പി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് പിലിബത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി. താന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണെന്നും ചിലര്‍ക്ക് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെ ഉള്ളുവെന്നുമാണ് വരുണിൻ്റെ വിവാദ പ്രസ്താവന.

അമ്മയും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആത്മാഭിമാനമില്ലാത്ത മനുഷ്യര്‍ മരിച്ചതിന് തുല്യമാണ്. ദൈവത്തെയല്ലാതെ നിങ്ങളാരേയും ഭയപ്പെടേണ്ട കാര്യമില്ല. ആര്‍ക്കും നിങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞാനിവിടെയുണ്ട്. ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ്, എന്റെ ഷൂ ലേസ് അഴിക്കാനുള്ള യോഗ്യതയെ അത്തരക്കാര്‍ക്കുള്ളൂ. ആര്‍ക്കും എന്നോട് ശബ്ദമുയര്‍ത്തി സംസാരിക്കാനുള്ള ധൈര്യമില്ല’- ബിഎസ്പി സ്ഥാനാര്‍ത്ഥിയെ ലക്ഷ്യം വച്ച് സഞ്ജയ് ഗാന്ധി പറഞ്ഞു.

ജനങ്ങള്‍ അവരുടെ പാപങ്ങളെ കുറിച്ചാണ് ബോധവാന്മാരാകേണ്ടതെന്നും ഒരു ‘ടോനു’വിനേയും ‘മോനു’വിനേയും പേടിക്കേണ്ടതില്ലെന്നും വരുണ്‍ പറഞ്ഞു. ചന്ദ്ര ഭദ്ര സിംഗിന്റെ ‘സോനു സിംഗ്’ എന്ന വിളിപ്പേരിനെ ചൂണ്ടിക്കാട്ടിയായിരുന്നു വരുണ്‍ ഗാന്ധിയുടെ പരിഹാസം.