രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കില്‍ താന്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല; മോദി- രാഹുല്‍ വിവാദങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധിയെക്കുറിച്ച് വാജ്പേയി നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

single-img
5 May 2019

മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്രമോദിയുടെ പ്രസ്താവന വിവാദമായതിനിടെ രാജീവ് ഗാന്ധിയെക്കുറിച്ച് മുൻപ് അടല്‍ ബിഹാരി വാജ്പേയി നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. രാജീവ് ഗാന്ധി ഇല്ലായിരുന്നു എങ്കിൽ താന്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ലെന്ന വാജ്പേയിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

1985 കാലഘട്ടത്തിൽ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവം, ആ സമയം പ്രതിപക്ഷത്തായിരുന്ന വാജ്പേയിക്ക് അപ്പോൾ കിഡ്‌നി സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞ രാജീവ് വാജ്‌പേയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പോകാനിരുന്ന യുഎന്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി അമേരിക്കയില്‍ ചികിത്സ തേടണമെന്നും രാജീവ് അറിയിക്കുന്നു.

രാജീവ് ഗാന്ധി പറഞ്ഞതുപോലെ പോലെ യുഎന്‍ പ്രതിനിധി സംഘാംഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി. ഉലേക് എന്‍പിയുടെ ‘ദ അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ പാരഡോക്‌സ്’ എന്ന പുസ്തകത്തില്‍ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. 1990ല്‍ രാജീവ് ഗാന്ധി തമിഴ്‌നാട്ടിൽ വെച്ച് കൊല്ലപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാജ്‌പേയിഇത് ആദ്യമായി വെളിപ്പെടുത്തിയത്.