മാസപ്പിറവി ദര്‍ശിച്ചു; ഇനി പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍;കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

single-img
5 May 2019

കോഴിക്കോട്: കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് (06-05-19) റംസാൻ വൃതം ആരംഭിക്കും. വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവർ അറിയിച്ചു.

മുസ്ലിങ്ങൾക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നൽകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിശപ്പ് എന്താണെന്ന് അനുഭവിക്കലാണ്. പാവപ്പെട്ടവന്റെ വിശപ്പ് സമൂഹത്തിലെ എല്ലാ ആളുകളും അനുഭവിക്കുമ്പോൾ, പരസ്പരം സഹായിക്കാനും സ്നേഹിക്കാനും മനുഷ്യർക്ക് സാധിക്കും. ഈ സാമൂഹിക സന്ദേശം മുസ്ലിം വിശ്വാസികൾ ഈ വിശുദ്ധ മാസത്തിൽ ജീവിതത്തില്‍ പകർത്തുന്നു.