കൊച്ചിയിൽ ഭാര്യയേയും കുഞ്ഞിനേയും തീകൊളുത്തി കൊന്ന് യുവാവ് തൂങ്ങിമരിച്ചു

single-img
5 May 2019

ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം കളമശേരി കുസാറ്റിന് സമീപം എട്ടുകാലിമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന സജി എന്ന യുവാവാണ് ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ശേഷം ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സജി വീട്ടിലുണ്ടായിരുന്ന ഭാര്യാ മാതാവിനെ ആക്രമിച്ചു. ഇവരെ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.