യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ റംസാൻ വ്രതാരംഭം തിങ്കളാഴ്ച

single-img
5 May 2019

യുഎഇഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ റംസാൻ വ്രതാരംഭം തിങ്കളാഴ്ച തുടങ്ങും. സൗദിഅറേബ്യയിൽ ശനിയാഴ്ച മാസപ്പിറവി കാണാത്തതിനാലാണ് വ്രതാരംഭം തിങ്കളാഴ്ചയാണെന്ന് ഉറപ്പായത്.

ഞായറാഴ്ച മാസപ്പിറവി കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദിയിലെ ചന്ദ്രനിരീക്ഷകർ വ്യക്തമാക്കി.

ശഅ്ബാൻ 29-ന് ശനിയാഴ്ചയും 30-ന് ഞായറാഴ്ചയും റംസാൻ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവർ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സൗദി സുപ്രീംകോടതി അറിയിച്ചു.