ബിഗ് ബോസ് വേദിയില്‍ ആരംഭിച്ച പ്രണയത്തിന് സാക്ഷാത്കാരം; പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി

single-img
5 May 2019

റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയത്തിന് ഇന്ന് സാക്ഷാത്കാരം. നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്ന് വിവാഹിതരായി. വിവാഹ റിസപ്ഷന്‍ ഈ മാസം എട്ടിന് പാലക്കാട്ട് നടക്കും.

ബിഗ് ബോസിന്റെ സെറ്റിൽ പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ വിവാഹിതരാകുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇവർ തമ്മിലുള്ള പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ ജനുവരി 16ന് വിവാഹനിശ്ചയം നടന്നതോടെയാണ് സംശയങ്ങള്‍ക്ക് അവസാനമായത്. ഇന്നലെ ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. പേളി തന്നെയായിരുന്നു തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച