മലയാളസിനിമ കണ്ട ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് പാര്‍വതി; നമ്മുടെ സൂപ്പര്‍ താരങ്ങള്‍ സൂപ്പര്‍ നടന്മാരും ആണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം: സിദ്ദിഖ്

single-img
5 May 2019

തമിഴില്‍ നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന് നടന്‍ സിദ്ദിഖ്. എന്നാല്‍, നമ്മുടെ സൂപ്പര്‍ താരങ്ങള്‍ സൂപ്പര്‍ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും മറ്റു ഭാഷകളില്‍ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണെന്നും സിദ്ദിഖ് പറഞ്ഞു.

അടുത്തിടെ ഇറങ്ങിയ ഉയരെ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ അഭിനയം കണ്ട് താന്‍ ഞെട്ടിയെന്നും പാര്‍വതിയുടെ പ്രായംവെച്ച് നോക്കുമ്പോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണെന്നും സിദ്ദിഖ് പറഞ്ഞു. ‘ഈ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ല. സംശയമില്ല, മലയാളസിനിമ കണ്ട ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് പാര്‍വതി’- സിദ്ദിഖ് പറയുന്നു.

‘മധുരരാജപോലെ ഒരു സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ലൂസിഫര്‍ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. അങ്ങിനെയുള്ള താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്’- സിദ്ദിഖ് പറഞ്ഞു. മലയാളസിനിമയില്‍ സഹനടന്മാരുടെ നിരയില്‍ ഒരുപാട് കഴിവുറ്റ നടന്മാരുണ്ടെന്നും മത്സരിച്ചു ജയിക്കേണ്ട പ്രയത്‌നം തങ്ങള്‍ക്കിടയിലുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.