കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിക്കരുത്: കേന്ദ്രത്തിനു മന്ത്രി സുധാകരന്റെ കത്ത്

single-img
5 May 2019

സംസ്ഥാനത്തെ ദേശീയപാത വികസനം മരവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെനാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ കേന്ദ്രത്തിനു കത്തയച്ചു.

കേ​ര​ള​ത്തി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​പ്പ് 80 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം. കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കാ​ണ് സു​ധാ​ക​ര​ൻ ക​ത്ത​യ​ച്ച​ത്.

സംസ്ഥാനത്തെ കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ഒന്നാം മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സുധാകരന്റെ കത്തിൽ ആവശ്യപ്പെടുന്നു. കാ​സ​ർകോട് ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ​താ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ര​ണ്ടാം മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. അതിനാല്‍ രണ്ടുവര്‍ഷത്തേക്ക് തുടര്‍നടപടികളൊന്നും നടക്കില്ല.

മുടങ്ങിക്കിടന്ന ദേശീയപാത വികസനം 2021ല്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനു വലിയ തിരിച്ചടിയാണു കേന്ദ്രതീരുമാനം.