കോടതിക്കുള്ളിൽ കാമുകനൊപ്പം പോകണമെന്ന് പെൺകുട്ടി; കോടതിക്കു പുറത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കാമുകൻ്റെ കൂട്ടുകാരുടെ മർദ്ദനം

single-img
5 May 2019

പ്രണയബന്ധത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കളെ കോടതിവളപ്പിലിട്ട് കാമുകന്റെ സുഹൃത്തുക്കൾ മർദ്ദിച്ചതായി പരാതി.  കൊല്ലം ജില്ലയിലെ പൂയപ്പള്ളിയിലാണ് ദമ്പതികൾക്ക് പതിനഞ്ച് ആംഗ സംഘത്തിന്റെ മർദ്ദനമേറ്റത്.

പ്ലസ്ടു വിദ്യാർത്ഥിനിയായ മകളെ മെയ് ഒന്ന് മുതൽ കാണാനില്ലായിരുന്നു. മകളെ കാണാതായതായി കാട്ടി മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി കാമുകനോടൊപ്പം കോടതിയിൽ ഹാജരാവുകയായിരുന്നു. കാമുകന്റെ രക്ഷിതാക്കൾക്കൊപ്പമാണ് പെൺകുട്ടി കോടതിയിലെത്തിയത്. കാമുകനൊപ്പം പോകണമെന്ന പെൺകുട്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

തുടർന്ന് കോടതിയിൽ നിന്നും പുറത്തേയ്ക്കിറങ്ങവേ പെൺകുട്ടിയുടെ മാതാപിതാക്കളെ കാമുകന്റെ കൂട്ട്കാർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ മുഖത്തും ശരീരത്തും മർദനമേറ്റതിന്റെ പാടുകൾ ഉണ്ട്.

ദമ്പതികളെ കോടതിവളപ്പിൽ മർദ്ദിച്ചതിന് കരിങ്ങന്നൂർ ആറ്റൂർകോണം ചെറുനല്ലൂർ വീട്ടിൽ കെ.നസീറി(26) നെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.