കെഎസ്ആർടിസി യാത്രക്കാർക്ക് ടിക്കറ്റിനാപ്പം കുപ്പിവെള്ളം സൗജന്യം

single-img
5 May 2019

കുമളി–കൊന്നയ്ക്കാട് കെഎസ്ആർടിസി  സൂപ്പർ ഫാസ്റ്റ് ബസിൽ കയറുന്ന മുഴുവൻ യാത്രക്കാർക്കും സൗജന്യമായി കുപ്പി വെള്ളം ലഭിക്കും. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ദീർഘദൂര യാത്രക്കാർക്ക് പ്രിയങ്കരമായി മാറിയ ഈ ബസ് മികച്ച വരുമാനമാണ് കെഎസ്ആർടിസിക്ക് ഇപ്പോൾ നേടി നൽകുന്നത്. ഡ്രൈവർ അഭിലാഷ് മാത്യു,കണ്ടക്ടർ നജീമുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കുപ്പിവെളളം വിതരണം ക്രമീകരിച്ചിരിക്കുന്നത്.

ബസിൻ്റെ പ്രത്യേകത ഇതു മാത്രമല്ല. ബസിൽ സ്ഥിരം കയറുന്ന ദീർഘദൂര യാത്രക്കാരുടെ നേതൃത്വത്തിൽ വാട്സാപ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ബസ് ഓരോ പ്രദേശത്തും എത്തുന്ന സമയക്രമം വാട്സാപിലൂടെ കൈമാറും.  യാത്രക്കാർക്ക് പാട്ടു കേട്ടു കൊണ്ട് യാത്ര ചെയ്യാം.

ജീവനക്കാരുടെ നേതൃത്വത്തിലെ ജനപ്രിയ നടപടികൾക്ക്  ഡിപ്പോ അധികൃതരും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കുപ്പി വെളള വിതരണത്തോട് വാട്സാപ് കൂട്ടായ്മയും സഹകരണ വാഗ്ദാനം നൽകി. കുമളി–പൊൻകുന്നം–പാലാ–തൊടുപുഴ വഴിയാണ് ബസ് സർവീസ് നടത്തുന്നത്