126 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നൃ​ത്തം; ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​തയുടെ റിക്കോർഡ് മറികടന്ന് നേ​പ്പാ​ളി പെൺകുട്ടി

single-img
5 May 2019

ഇ​ന്ത്യ​ക്കാ​രി കൈ​യ​ട​ക്കി​യി​രു​ന്ന 126 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നൃ​ത്തം ചെ​യ്തുവെന്ന റിക്കോർഡ് നേ​പ്പാ​ളി കൗ​മാ​ര​ക്കാ​രിക്കു മുന്നിൽ വഴിമാറി.  ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചു. നേ​ട്ട​മാ​ണ് ബ​ന്ദ​ന നേ​പ്പാ​ൾ എ​ന്ന പെ​ണ്‍​കു​ട്ടി മ​റി​ക​ട​ന്ന​ത്.

കി​ഴ​ക്ക​ൻ നേ​പ്പാ​ളി​ലെ ധ​ൻ​കു​ത്ത സ്വ​ദേ​ശി​യാ​ണ് ബ​ന്ദ​ന. വെ​ള്ളി​യാ​ഴ്ച​യാ​ണ് നേ​ട്ടം സം​ബ​ന്ധി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്സി​ൽ​നി​ന്ന് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ച​ത്. നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ബ​ന്ദ​ന​യെ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ഒ​ലി ശ​ർ​മ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ അ​ഭി​ന​ന്ദി​ച്ചു.

ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യാ​ണ് ഇ​തി​നു മു​ന്പ് ഈ ​നേ​ട്ടം കൈ​യ​ട​ക്കി​വ​ച്ചി​രു​ന്ന​ത്. 2011-ൽ 123 ​മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണ് ഹേ​മ​ല​ത തു​ട​ർ​ച്ച​യാ​യി നൃ​ത്തം ചെ​യ്ത​ത്.