അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​ത് എസ്പി- ബിഎസ്പി സഖ്യം: അ​ഖി​ലേ​ഷ് യാ​ദ​വ്

single-img
5 May 2019

കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. എ​സ്പി-​ബി​എ​സ്പി സ​ഖ്യ​മാ​യി​രി​ക്കും അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ദി ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ​ക്ക് എ​തി​രാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ മോ​ദി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും അ​ഖി​ലേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി​യെ​ന്നും ബി​ജെ​പി കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ലെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.