ക്യാമ്പിലേക്ക് തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്നേഹം കൊണ്ട് പൊതിഞ്ഞ് സഹപ്രവർത്തകർ

single-img
5 May 2019

രണ്ട് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമ്പിലേക്ക് തിരിച്ചെത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാൻ. അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ സ്‌നേഹം കൊണ്ട് പൊതിയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു.  എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മീറ്റിങിന് ശേഷം അഭിനന്ദനൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഫോട്ടെയെടുക്കാനും ഒപ്പം നിന്ന് വിശേഷങ്ങള്‍ ആരായാനും ചുറ്റും കൂടിയവര്‍ മുദ്രാവാക്യം വിളികളോടെയാണ് പ്രിയപ്പെട്ട വിങ് കമാന്‍ഡര്‍ക്ക് സ്വീകരണം നല്‍കിയത്. എല്ലാവര്‍ക്കും ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനും അഭിനന്ദന്‍ തയ്യാറായി.

ഒരു സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ച അഭിനന്ദനോട്  പിന്നെന്താ, ‘ഈ ചിത്രങ്ങള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്ക് കൂടിയുള്ളതാണെന്നായിരുന്നു ഇന്ത്യയുടെ ധീരജവാന്റെ മറുപടി. നിങ്ങളുടെയെല്ലാം കുടുംബാംഗങ്ങളെ എനിക്ക് നേരിട്ടെത്തി കാണാന്‍ കഴിയില്ല, പക്ഷേ അവരെല്ലാം എന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു എന്നറിയാം, എല്ലാവര്‍ക്കും സ്‌നേഹം’ എന്നും അഭിനന്ദന്‍ പറയുന്നുണ്ട്.  ഏപ്രില്‍ അവസാനവാരമാണ് അഭിനന്ദന്‍ സഹപ്രവര്‍ത്തകരെ കാണുന്നതിനായി ജമ്മുവില്‍ എത്തിയത്.

മിഗ് വിമാനം പറത്തുന്നതിനിടെ ഫെബ്രുവരി 27 ന് പാക് പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാനെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.