മോദിയുടെ നോട്ടുനിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ടത് 50 ലക്ഷം പേർക്കെന്ന് പഠനറിപ്പോർട്ട്

single-img
5 May 2019

2016-ൽ കേന്ദ്രസർക്കാർ നോട്ടുനിരോധനം ഏർപ്പെടുത്തിയത് മുതൽ 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി പഠന റിപ്പോർട്ട്. ബംഗളൂരുവിലെ അസിം പ്രേംജി സർവ്വകലാശാലയിലെ സെന്റർ ഫോർ സസ്റ്റെയിനബിൾ എമ്പ്ലോയ്മെന്റ് പ്രസിദ്ധീകരിക്കുന്ന
State of Working India 2019 റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ ഉള്ളത്.

അനൌദ്യോഗിക മേഖലയിൽ പണിയെടുക്കുന്ന സമൂഹത്തിലെ ഏറ്റവും മോശം സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും വരുന്നവർക്കാണ് തൊഴിൽ നഷ്ടമായതെന്നാണ് റിപ്പോർട്ട്.

നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ച 2016-ന്റെ അവസാന പാദങ്ങൾ മുതലാണ് തൊഴിൽ നഷ്ടം ഇത്രയധികം വർദ്ധിച്ചതെന്ന് റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന പ്രൊഫ. അമിത് ബസോൾ പറഞ്ഞതായി ഹഫ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജിഡിപി ഈകാലയളവിൽ വർദ്ധിച്ചതുകൊണ്ടുതന്നെ ഈ തൊഴിൽ നഷ്ടം സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.