ആപ്പിളിന്‍റെ വയര്‍ലെസ് ഹെഡ്സെറ്റായ ‘ആപ്പിള്‍ എയര്‍പോഡ്’ ഉറക്കത്തിൽ അറിയാതെ വിഴുങ്ങിയ യുവാവ് അനുഭവം പങ്കുവെക്കുന്നു

single-img
4 May 2019

ചൈനയിലെ തായ്വാന്‍ സ്വദേശിയായ ബെന്‍ ഉറക്കത്തില്‍ അറിയാതെ വിഴുങ്ങിയത് തന്റെ ആപ്പിളിന്‍റെ വയര്‍ലെസ് ഹെഡ്സെറ്റ് ആപ്പിള്‍ എയര്‍പോഡ് ആണ്. ഇതിനെ പറ്റി യുവാവ് പറയുന്നത് ഇങ്ങിനെയാണ്‌: ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങി എന്നത് അറിഞ്ഞിരുന്നില്ല. ഉറക്കത്തിൽ നിന്നും ഉണര്‍ന്ന ശേഷം അത് വീട് മുഴുവന്‍ തിരഞ്ഞു. ലഭിക്കാതായപ്പോൾ ഫോണിലെ മൈ ഐഫോണ്‍ ആപ്പിന്‍റെ സഹായം തേടി. ഇതിനുള്ളിലെ സപ്പോര്‍ട്ടിംഗ് പേജിലെ നിര്‍ദേശം അനുസരിച്ച് ഇയര്‍ബഡ് കണ്ടെത്താനായിരുന്നു നീക്കം.

അൽപസമയത്തിനുള്ളിൽ തന്നെ ബീപ്പ് ശബ്ദം തന്‍റെ വയറ്റില്‍ നിന്നാണ് കേള്‍ക്കുന്നത് എന്ന് ബെന്‍ മനസിലാക്കി.ഉടനെ ബെന്‍ കൗഗഷിംഗ് മുനിസിപ്പല്‍ യുണെറ്റഡ് ആശുപത്രിയിലേക്ക് പോയി. അവിടുള്ള ഡോക്ടര്‍മാര്‍ എയര്‍പോഡ് വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചു. ബെനിന്‍റെ മലത്തിലൂടെ പുറത്തെത്തിക്കാൻ സാധിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഈ ശ്രമം പരാജയപ്പെട്ടാല്‍ ശസ്ത്രക്രിയ നടത്താം എന്നതായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.

ഡോക്ടർമാർ പറഞ്ഞതുപോലെ പിറ്റെ ദിവസം ജോലിക്ക് പോകുമ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ടോയ്ലറ്റില്‍ നിന്നും തന്‍റെ മലത്തില്‍ നിന്നും ബെനിന് എയര്‍പോഡ് ലഭിച്ചു. ഇത് യുവാവ് കഴുകി സൂക്ഷിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഉപയോഗിച്ചപ്പോൾ അത് നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, ഇയര്‍ബഡിന്‍റെ 41 ശതമാനം ചാര്‍ജും ബാക്കിയുണ്ടായിരുന്നു. ആപ്പിള്‍ പ്രോഡക്റെറ്റിന്റെ മാജിക്ക് തന്നെയാണ് ഇത് വെളിവാക്കുന്നത് എന്ന് ബെന്‍ പറയുന്നു.

എന്നാൽ ഡോക്ടർമാർ പറയുന്നത് എയര്‍പോഡിന് ചുറ്റും ഉള്ള പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക്ക് ഷെല്ലാണ് ശരിക്കും അന്നനാളത്തിലൂടെ എയര്‍പോഡിന്‍റെ പോക്കിന് സഹായകരമായത്. ലിഥിയം അയോണ്‍ ബാറ്ററിയുള്ള സാധനമായിട്ടും ഈ പ്ലാസ്റ്റിക്ക് ഷെല്ലാണ് ബെന്നിന്‍റെ ജീവന്‍ രക്ഷിച്ചത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.