ടോള്‍ ബൂത്തില്‍ക്കയറി നോട്ട്‌കെട്ടുകള്‍ അടിച്ചുമാറ്റി കുരങ്ങ്: കവര്‍ച്ച ആസൂത്രിതമെന്ന് പരാതി

single-img
4 May 2019

കാണ്‍പൂരിലുള്ള ഒരു ടോള്‍ബൂത്തില്‍ നിന്ന് കാശ് അടിച്ചുമാറ്റുന്ന കുരങ്ങിന്റെ വീഡിയോ വൈറലാകുന്നു. ടോള്‍ബുത്തില്‍ നിര്‍ത്തിയ ഒരു വെള്ളക്കാറില്‍ നിന്നാണ് കുരങ്ങ് കൗണ്ടറിലേക്ക് ചാടിക്കയറിയത്. ടോള്‍ ഓപ്പറേറ്റര്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ കുരങ്ങ് മേശയില്‍ നിന്നും നോട്ടുകെട്ടുകള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞു.

ടോള്‍ ഓപ്പറേറ്റര്‍ കുരങ്ങനെ പിന്‍തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. കവര്‍ച്ച ആസൂത്രിതമാണെന്നാണ് പരാതി. എന്നാല്‍ ഇത് പരിശീലനം കിട്ടിയ ഒരു കുരങ്ങനാണെന്നും രണ്ടാംതവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ടോള്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ഇവര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.