ഇന്നസെൻ്റ് വിജയിക്കും; സുരേഷ്ഗോപി വോട്ട് പിടിക്കും: ശ്രീനിവാസൻ

single-img
4 May 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്നസെൻ്റ് ചാലക്കുടിയിൽ വിജയിക്കുമെന്നും സുരേഷ്ഗോപി വോട്ടുകൾ കരസ്ഥമാക്കുമെന്നും നടൻ ശ്രീനിവാസൻ. സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ്  അദ്ദേഹം പ്രതികരിച്ചത്.

മുപ്പത് കൊല്ലം മുമ്പ് നടന്ന തനിക്കുണ്ടായ കള്ളവോട്ടനുഭവവും ശ്രീനിവാസന്‍ പങ്കു വെച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.