പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രകടനം കാഴ്ചവെച്ച സര്‍ക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം

single-img
4 May 2019

നിറഞ്ഞ സദസ്സില്‍ കാണികള്‍ക്ക് മുന്നില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രകടനം കാഴ്ചവെച്ച സര്‍ക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം. റഷ്യയിലുള്ള ഒരു സര്‍ക്കസ് കമ്പനിയിലെ അഭ്യാസിയെ നൂറോളം കാണികള്‍ക്ക് മുന്നില്‍വെച്ച് പാമ്പ് കഴുത്തില്‍ വരിഞ്ഞ് മുറുക്കി കൊന്നു.

പാമ്പിനെ കഴുത്തിലൂടെ ചുറ്റിവരിഞ്ഞിട്ട് കൊണ്ടാണ് അഭ്യാസി പ്രകടനം കാഴ്ചവെച്ചത്. പെട്ടന്ന് ഇയാള്‍ കാണികളുടെ മുന്നിലേക്ക് വീഴുകയായിരന്നു. പെട്ടന്ന് എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. വീഴ്ച അഭ്യാസത്തിന്റെ ഭാഗമാണെന്നാണ് ഏവരും കരുതിയത്.

എന്നാല്‍ അല്‍പ്പസമയത്തിനകം അഭ്യാസിയുടെ ചലനം നിലച്ചതോടെ കാണികള്‍ ഭയചകിതരമായി ബഹളംവെച്ചു. അപ്പോഴാണ് സര്‍ക്കസിലെ മറ്റ് രണ്ട് അഭ്യാസികള്‍ വന്ന് പാമ്പിനെ ഇവരുടെ കഴുത്തില്‍ നിന്ന് എടുത്തത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ മരിച്ചു.

താഴെവീണശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അത് രക്ഷിക്കാനുള്ള വിളിയാണെന്ന് കാണികള്‍ക്ക് മനസിലായില്ല. സമയത്ത് സഹായത്തിന് ആരെങ്കിലും എത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.