മുഖം ഒരു ലൈംഗിക അവയവമാണോ?; അങ്ങനെയെങ്കിൽ മുഖം മറയ്ക്കൽ സ്ത്രീക്കു മാത്രം ബാധകമാവുന്നത് എങ്ങനെയെന്ന് റഫീഖ് അഹമ്മദ്

single-img
4 May 2019

ബുർഖ വിവാദത്തിൽ പ്രതികരണവുമായി പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ്. മുഖം ഒരു ലൈംഗിക അവയവമാണോ എന്ന ചോദ്യവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. അത് സ്ത്രീക്കു മാത്രം ബാധകമാവുന്നത് എന്തുകൊണ്ടെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ റഫീക്ക് അഹമ്മദ് ചോദിച്ചു.

റഫീഖ് അഹമ്മദിനെ പോസ്റ്റിനു താഴെയും വിലക്കിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്. പൂര്‍വ്വികര്‍ ഇവിടെ ജീവിച്ച് മരിച്ചത് മാന്യമായി വസ്ത്രം ധരിച്ചു തന്നെയാണെന്ന് ഒരു കമന്റിനു മറുപടിയായി റഫീഖ് അഹമ്മദ് എഴുതി.

ഈ വേഷം ഒരു ഇറക്കുമതിയാണ്. അതിനു പിന്നില്‍ അപകടകരമായ ഒരു രാഷ്ട്രീയം ഉണ്ട്. മുഖം ലൈംഗികാവയവമാണെങ്കില്‍ പുരുഷനും അതു മറയ്ക്കുന്നതാണ് ന്യായം. ലൈംഗിക വികാരം പുരുഷന് മാത്രമല്ലല്ലൊ- അദ്ദേഹം എഴുതുന്നു.

എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖാവരണത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് വിവാദത്തിനു തുടക്കമായത്. വിലക്കിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു. വിലക്കിനെ അനുകൂലിച്ചും ഒട്ടേറെ മുസ്ലിം സംഘകനളും പണ്ഡിതരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.