ശ്രീനിഷ് പേളി വിവാഹം നാളെ; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് പേളി

single-img
4 May 2019

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും ഞായറാഴ്ച്ച വിവാഹിതരാവുകയാണ്. വിവാഹത്തിന് മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി.

നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹാഘോഷങ്ങള്‍ ഉണ്ടാകും. വിവാഹം മനോഹരമാക്കുന്നത് ഇവന്‍ഷ്യ ഇവന്റ് മാനേജ്‌മെന്റാണ്.