ആർഎസ്പി രഹസ്യ സർവ്വേയിൽ പ്രേമചന്ദ്രൻ 30000 വോട്ടുകൾക്കു തോൽക്കുമെന്നു വിലയിരുത്തൽ; പ്രേമചന്ദ്രൻ്റെ ബിജെപി അനുകൂല മനോഭാവം ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിൽ എത്തിച്ചു

single-img
4 May 2019

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് വിലയിരുത്തൽ. ആർഎസ്പിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യ സർവ്വേയിലാണ് പ്രസ്തുത വിലയിരുത്തൽ ഉണ്ടായതെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കൊല്ലത്ത് മുപ്പതിനായിരത്തോളം വോട്ടിന് പ്രേമചന്ദ്രൻ പരാജയപ്പെടുമെന്നാണ് രഹസ്യ സർവേയിലൂടെ ആർഎസ്പി വിലയിരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിജെപിയുമായുള്ള പരസ്യ ബാന്ധവം കാരണം  പ്രേമചന്ദ്രനെതിരെ കടുത്ത രോഷമാണ് പാർട്ടി പ്രവർത്തകർക്കുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും എൽ ഡി എഫിലേക്ക് പോയി എന്ന കണക്കുകൂട്ടലിലാണ് പല ആർ എസ് പി നേതാക്കളുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എൻ കെ  പ്രേമചന്ദ്രൻ്റെ മകന്റെ സുഹൃത്തുക്കളുടെ ഏജൻസി നടത്തിയ പോസ്റ്റ്‌ പോൾ സർവ്വേ പ്രകാരമാണ് പരാജയ സൂചന ആർഎസ്പിക്ക് ലഭിച്ചത്. കൊല്ലത്ത്  കനത്ത പരാജയം ഉണ്ടാകുമെന്ന് മനസ്സിലാക്കിയതോടെ ബിജെപിയുമായുള്ള ചർച്ചകൾ തുടങ്ങി എന്നാണ് വാർത്തകളെന്നും 24 ന്യൂസ് പറയുന്നു. ഒരുപക്ഷേ പ്രേമചന്ദ്രൻ ബിജെപിയിലേക്ക് പോയാൽ ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കും എന്നാണ് സൂചനയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.