‘പാമ്പാട്ടികളുടെ നാടായി ഇന്ത്യയെ ചിത്രീകരിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നു’; പാമ്പുകളെ കൈയിലെടുത്ത പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

single-img
4 May 2019

യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ തൊടുകയും കൈയിലെടുക്കുകയും ചെയ്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു.

വിദേശത്തുനിന്നുള്ള അതിഥികളെ പാമ്പാട്ടികളെക്കാട്ടി കോണ്‍ഗ്രസ് ഒരുകാലത്ത് സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യ പാമ്പാട്ടികളുടെ നാടാണെന്നാണ് അന്ന് വിദേശികള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് മുന്നേറുന്നത്.

പാമ്പാട്ടികളെ എവിടെയും കാണാന്‍ കഴിയില്ല. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് മറന്നുപോകുന്നുവെന്നും രാജസ്ഥാനിലെ ബിക്കാനീറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം ആരോപിച്ചു.