പാലാ നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ മത്സരിക്കും

single-img
4 May 2019

പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മാ​ണി സി. ​കാ​പ്പ​നെ നി​ർ​ദ്ദേ​ശി​ക്കാ​ൻ എ​ൻ​സി​പി തീ​രു​മാ​നി​ച്ചു. കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തോ​ടഴയാണ് പാലാ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് സംജാതമായത്.

മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​തേ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന എ​ൻ​സി​പി നേ​തൃ​യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​ടു​തു​മു​ന്ന​ണി​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​ൻ​സി​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

എ​ൻ​സി​പി​യു​ടെ മ​ണ്ഡ​ല​മാ​യ പാ​ലാ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മാ​ണി സി. ​കാ​പ്പ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. 2006-ൽ 7759, 2011-​ൽ 5259, 2016-ൽ 4703 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കെ.​എം. മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം.