പതിനേഴുകാരിയെ കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; കത്തി പിടിച്ചുവാങ്ങി അക്രമിയുടെ ലിംഗം ഛേദിച്ച് പെൺകുട്ടി

single-img
4 May 2019

കത്തി ചൂണ്ടി തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം പതിനേഴുകാരി അറുത്തുമാറ്റി. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്. ഹരിയാനയിലാണ് സംഭവം.

ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 23കാരനായ റയീസ് എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

വനത്തില്‍ പോയ പെണ്‍കുട്ടിയെ ഇയാള്‍ കത്തി ചൂണ്ടി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ഇയാളുടെ ലിംഗം അറുത്തു മാറ്റി.

തുടര്‍ന്ന് ആളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സംഭവം സാമുദായിക പ്രശ്‌നമായി വളരാതിരിക്കാന്‍ പോലീസ് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .