ബംഗാളിലെ ബിജെപി സ്ഥാനാർത്ഥിക്ക് കാറപകടത്തിൽ പരിക്ക്; പോലീസ് സ്റ്റിക്കർ ഒട്ടിച്ച വാൻ വന്നിടിക്കുകയായിരുന്നെന്ന് ആരോപണം

single-img
4 May 2019

പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർത്ഥി ശാന്തനു താക്കൂറിന് കാറപകടത്തിൽ പരിക്ക്. ബംഗാളിലെ ബോങ്കൂൺ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സഹായികൾക്കും അപകടത്തിൽ പരിക്കേറ്റു. ശാന്തനിവിന്റെ അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അമ്മ ചബിരാനി താക്കൂർ ആരോപിച്ചു.

തന്റെ മകന്‍റെ വാഹനത്തിലേക്ക് പോലീസ് സ്റ്റിക്കർ ഒട്ടിച്ച വാൻ വന്നിടിക്കുകയായിരുന്നെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ചബിരാനി താക്കൂർ പറഞ്ഞു. അതേസമയം, ഇടിച്ച വാഹനം പശ്ചിമ ബംഗാൾ പൊലീസിന്‍റേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.