ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 28 കോടി രൂപ സമ്മാനം

single-img
4 May 2019

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം മലയാളിക്ക്. കെ. എസ്. ഷോജിതിനാണ് 28 കോടി രൂപ (15,000,000 ദിര്‍ഹം) സമ്മാനം ലഭിച്ചത്. ഇന്നലെ വൈകിട്ട് നടന്ന നറുക്കെടുപ്പില്‍ ഇദ്ദേഹം എടുത്ത 030510 ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഇന്നത്തെ മൂല്യപ്രകാരം ആകെ 282,442,874 രൂപയാണ് ഷോജിതിന് ലഭിക്കുക. ഷോജിതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.