കണ്ണൂരില്‍ വോട്ട് ചെയ്ത യുവതിയുടെ കൈ പൊള്ളി

single-img
3 May 2019

പയ്യന്നൂരില്‍ വോട്ട് ചെയ്ത യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ 3 വിരലുകളാണ് പൊള്ളിയത്. വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി തട്ടിയ ഭാഗത്താണ് പൊള്ളല്‍ ഉണ്ടായത്. തള്ളവിരലിന് മഷി പുരട്ടിയപ്പോള്‍ അത് ചൂണ്ടുവിരലിനും നടുവിലെ വിരലിനും തട്ടിയിരുന്നു. അടുത്ത ദിവസം രാവിലെയാണ് വിരലുകളുടെ ഈ ഭാഗത്ത് പൊള്ളല്‍ ഉണ്ടായത്. ചികിത്സ തേടിയെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പൂര്‍ണമായും മാറിയില്ല.

കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളിലെ അധ്യാപകനായ ആല്‍ബിന്റെ വിരലിനും ഇതേരീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ആല്‍ബിന്‍.