യുഎഇയില്‍ കെട്ടിടത്തില്‍ നിന്നു വീണു മൂന്നു വയസുകാരി മരിച്ചു

single-img
3 May 2019

അജ്മാനിലെ കെട്ടിടത്തില്‍ നിന്നു വീണു മൂന്നു വയസുകാരി മരിച്ചു. അല്‍ നുഐമിയയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അറബ് കുടുംബത്തിലെ കുട്ടിയാണു മരിച്ചത്. കുടുംബം താമസിക്കുന്ന ആറാം നിലയില്‍ ജനാലയില്‍ നിന്നു കാല്‍വഴുതി വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തത്സമയം മരണം സംഭവിച്ചു. കുട്ടിയുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അശ്രദ്ധ കാണിച്ചതായി തെളിഞ്ഞാല്‍ അവരുടെ പേരില്‍ കേസെടുക്കും.