നോമ്പ് സമയത്ത് ഭക്ഷണം ആവശ്യം വന്നാൽ എത്തിച്ചു നൽകും; വിശുദ്ധ ദിവസങ്ങളിൽ ഉച്ചയ്ക്ക് മട്ടൻ ബിരിയാണി: റംസാനിൽ ഹോട്ടലുകൾ അടച്ചിടണമെന്ന പ്രചരണത്തിനെതിരെ യുവാവ്

single-img
3 May 2019

റംസാൻ മാസത്തിൽ പകൽ സമയങ്ങളില ഹോട്ടലുകൾ അടച്ചിടണമെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ തകൃതിയായി പ്രചരിക്കുന്നുണ്ട്.  മുഖദർ മുഹമ്മദ്‌ അലി കടപ്പുറം മുതൽ കണ്ണംപറമ്പ പള്ളി വരെയുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള കടകൾ അടക്കണമെന്ന നിർദേശം അടങ്ങിയ ബോർഡുകളുടെ ചിത്രം ഫേസ്ബുക്കിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മുഖദർ മുഹമ്മദ്‌ അലി കടപ്പുറം മുതൽ കണ്ണംപറമ്പ പള്ളി വരെയുള്ള ബീച്ച് റോഡിലെ ഭക്ഷണസാധനങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ ഞങ്ങൾ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും റംസാൻ മാസത്തിൽ അടച്ചിട്ട സഹകരിക്കുക എന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച നിർദ്ദേശം. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് സ്ഥാപിച്ച ബോർഡും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

എന്നാൽ പകൽ സമയങ്ങളിൽ ഇതിൽ ഭക്ഷണശാലകൾ അടച്ചിടണമെന്ന നിർദേശത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മജീദ് തെന്നല എന്ന യുവാവ്. ഈ പ്രദേശങ്ങളിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവർക്ക് ഭക്ഷണം എത്തിച്ചു നൽകുവാൻ തയ്യാറാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

റംസാനിൽ മുഖദർ മുഹമ്മദ്‌ അലി കടപ്പുറം മുതൽ കണ്ണംപറമ്പ പള്ളി വരെ നിവാസികൾക്ക് ഭക്ഷണം ആവശ്യം വന്നാൽ എന്റെ നമ്പറിൽ ബന്ധെപ്പെടുക. (റമളാൻ 17,27,വെള്ളിയാഴ്ചകൾ തുടങ്ങിയ പ്രതേക വിശുദ്ധ ദിവസങ്ങളിൽ ഉച്ചക്ക് മട്ടൻ ബിരിയാണി ഉണ്ടായിരിക്കുന്നതാണ്)- മജീദ് ഫേസ്ബുക്കിലൂടെ പറഞ്ഞു.