ഐ.സി.സി ട്വന്റി-20 റാങ്കിങ്ങിൽ ഇന്ത്യക്ക് വൻ തിരിച്ചടി

single-img
3 May 2019

ഐ.സി.സി ട്വന്റി-20 റാങ്കിങ്ങിൽ ഇന്ത്യക്ക് വൻ തിരിച്ചടി. മൂന്നു സ്ഥാനം താഴേക്ക് വീണ ഇന്ത്യ പുതിയ റാങ്കിങ്ങിൽ അഞ്ചാമതാണ്. അതേസമയം പാകിസ്താൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2009-ലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യൻമാരായ പാകിസ്താന്റെ അക്കൗണ്ടിൽ 286 റേറ്റിങ് പോയിന്റുണ്ട്.

262 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 261 പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയുടെ അക്കൗണ്ടിൽ 260 പോയിന്റാണുള്ളത്. 220 റേറ്റിങ് പോയിന്റുള്ള ബംഗ്ലാദേശാണ് പത്താം സ്ഥാനത്ത്.