പിഎം മോദി മേയ് 24ന് റിലീസ് ചെയ്യും

single-img
3 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയായ പിഎം നരേന്ദ്ര മോദി മേയ് 24ന് റിലീസ് ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തുകയെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിങ് പറഞ്ഞു.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുംവരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു കമ്മീഷന്റെ നിലപാട്. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.