സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ്: ഓഫര്‍ വില്‍പ്പന മേയ് നാലു മുതല്‍ ഏഴു വരെ

single-img
3 May 2019

മേയ് നാലു മുതല്‍ ഏഴു വരെ ആമസോണില്‍ വീണ്ടും ഓഫര്‍ വില്‍പന. മുന്‍നിര ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. വണ്‍പ്ലസ് 6ടി, വണ്‍പ്ലസ് 7 സിരീസ് ഫോണുകളും ഓഫര്‍ വില്‍പനയ്ക്ക് ലഭ്യമാണ്. വണ്‍പ്ലസ് 6ടിക്ക് (8ജിബി റാം, 128 ജിബി സ്റ്റോറേജ്) 9,000 രൂപ വില കുറച്ച് 32,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. ഇതോടെ 29,600 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.

സാംസങ് ഗ്യാലസ്‌കി എം20 (3ജിബി റാം, 32 ജിബി സ്റ്റോറേജ്) ഹാന്‍ഡ്‌സെറ്റ് 1000 രൂപ വില കുറച്ച് 10,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഷവോമിയുടെ എംഐ എ2 ഫോണ്‍ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്ക് വില്‍ക്കുന്നു. ഇതോടൊപ്പം ആയിരം രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. ഷവോമിയുടെ തന്നെ റെഡ്മി 6ന് 1000 രൂപയും കുറച്ചു. ഈ ഹാന്‍ഡ്‌സെറ്റ് വില്‍ക്കുന്നത് 6,999 രൂപയ്ക്കാണ്.

വാവെയ് മെയ്റ്റ് 20 പ്രോ 64,990 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം 4,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. വാവെയ് പി30 പ്രോയുടെ വില 71,990 രൂപയാണ്. ഇതോടൊപ്പം 2,000 രൂപയുടെ വാവെയ് വാച്ച് ജിടിയും നല്‍കുന്നുണ്ട്.