കാമുകിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു; കാമുകന്‍ യുവതിയുടെ അച്ഛനെ കൊന്നു

single-img
3 May 2019

ഗാസിയാബാദ്: കാമുകിയുടെ പിതാവിനെ കാമുകന്‍ കൊന്നു. യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. മെയ് 17 ന് യുവതിയുടെ വിവാഹം നടത്താനിരിക്കുമ്പോഴാണ് കാമുകന്റെ പകയ്ക്ക് പിതാവ് ഇരയായത്.

വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന യുവാവ് പിതാവിനെ വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചശേഷം കത്തി ഉപയോഗിച്ച് തുടരേ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് സമയോചിതമായി ഇടപെട്ടില്ലെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്