ടിക്കാറാം മീണയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം

single-img
3 May 2019

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അതിനിശിത വിമര്‍ശനമാണ് ടിക്കാറാം മീണയ്‌ക്കെതിരെ ഉയര്‍ന്നത്. മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ മീണയ്ക്ക് തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

എന്നാല്‍ സമാനമായ ആരോപണമുയര്‍ന്ന ലീഗുകാര്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം ലഭിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരായ നിയമനടപടി കേന്ദ്രനേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കാനും സെക്രട്ടേറിയറ്റില്‍ ധാരണയായി.