‘ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ ?; വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്’: തുറന്നടിച്ച് നടി മാധുരി

single-img
3 May 2019

ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ പ്രശസ്തയായ നടിയാണ് ബാംഗ്ലൂര്‍ സ്വദേശിനിയായ മാധുരി. സിനിമയിലെ മികച്ച പ്രകടനത്തിന് ഏറെ പ്രശംസ മാധുരി നേടിയിരുന്നു. അതിനു പിന്നാലെ നിരവധി ഓഫറുകളും താരത്തിന് മലയാളത്തില്‍ നിന്നു വന്നിരുന്നു. ജയറാം നായകനായ പട്ടാഭിരാമനിലാണ് മാധുരി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ മാധുരിയുടെ നിലപാടുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എനിക്ക് തോന്നുന്നത് ഞാന്‍ കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ. വയറ് കാണുന്ന രീതിയില്‍ ഒരു സ്ത്രീക്ക് സാരി ധരിക്കാമെങ്കില്‍ എനിക്കിഷ്ടമുള്ളത് എനിക്കും ധരിച്ചുകൂടെ?. ഗ്ലാമറസ് ചിത്രങ്ങളെക്കുറിച്ചുള്ള വിമര്‍ശകരുടെ വായടപ്പിച്ചുള്ള മാധുരിയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഏറ്റവും ഒടുവില്‍ നടി കഴിഞ്ഞ ദിവസം തായ്‌ലന്‍ഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു. തായ്‌ലന്‍ഡിലെ കടല്‍ത്തീരത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രവും ഇതിനൊപ്പം ഉണ്ടായിരുന്നു.

കടല്‍ത്തീരത്ത് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രം താരം പങ്കു വച്ചതോടെ അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതികരണങ്ങളും ഒരുപാട് എത്തിത്തുടങ്ങി. പലതും മലയാളികളുടെ അക്കൗണ്ടുകളില്‍ നിന്നു തന്നെ. ഈ ചിത്രം പുറത്തു വന്നതോടെ നടിയെ സമൂഹമാധ്യമത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു.

അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി നടി രംഗത്തു വന്നു. ‘ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ ? വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.’ നടി പറഞ്ഞു. ഇതിനു പിന്നാലെ ഈ ചിത്രം താരം നീക്കം ചെയ്യുകയും ചെയ്തു.