കേൾവിക്കുറവ് ലാവണ്യയെ പരാജയപ്പെടുത്താൻ നോക്കി; ഈ മലയാളി പെൺകുട്ടി മറുപടി നൽകിയത് രാജ്യത്ത് തന്നെ ഒന്നാമതെത്തിക്കൊണ്ട്

single-img
3 May 2019

കേൾവിക്കുറവ് എന്ന പരിമിതിയെ തോൽപ്പിച്ച് ലാവണ്യ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. പ്ലസ് ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ 489 മാര്‍ക്കോടെയാണ് ലാവണ്യ ബാലകൃഷ്ണന്‍ രാജ്യത്ത് തന്നെ ഒന്നാമതെത്തിയത്. ഡല്‍ഹിയില്‍ താമസമാക്കിയ തൃശൂര്‍ ആളൂര്‍ കല്ലായിലെ കെ.കെ.ബാലകൃഷ്ണന്റേയും ജയയുടേയും മകളാണ് ലാവണ്യ.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേള്‍വിക്കുറവ് ലാവണ്യയ്ക്ക് മുന്നില്‍ വില്ലനായി എത്തിയത്. പക്ഷേ തളര്‍ന്നിരിക്കാനും വിട്ടുകൊടുക്കാനും അവള്‍ തയ്യാറായിരുന്നില്ല. തന്നെ തേടിയെത്തിയ പ്രതിസന്ധികള്‍ക്കെല്ലാം ആറ് വര്‍ഷത്തിന് ഇപ്പുറം ഒന്നാം റാങ്ക് വാങ്ങിയാണ് ഈ പെൺകുട്ടി മറുപടി നൽകിയത്.

തൻ്റെ അമ്മയിൽ നിന്നുമാണ് ഈ പ്രതിസന്ധികളേയും വെല്ലുവിളികളേയുമെല്ലാം അതിജീവിക്കുവാനുള്ള കരുത്ത് തനിക്ക് ലഭിച്ചതെന്നു ലാവണ്യ പറയുന്നു. ഗുരുഗ്രാം ഹെറിറ്റേജ് സ്‌കൂളിലെ അധ്യാപികയാണ് ലാവണ്യയുടെ അമ്മ ജയ. സ്വന്തം മകളേയും ജയ ഈ സ്‌കൂളിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി. സ

ന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛന്റെ പിന്തുണയും ഈ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചതായി ലാവണ്യ പറയുന്നു. ഡിസൈന്‍ മേഖലയില്‍ തുടര്‍ പഠനമാണ് തൻ്റെ ഇനിയുള്ള ലക്ഷ്യമെന്നും ലാവണ്യ വെളിപ്പെടുത്തി.