കോഴിക്കോട് ബസില്‍ ചാടികയറാന്‍ ശ്രമിക്കവേ ക്ലീനര്‍ അതേ ബസ്സിന്റെ പിന്‍ചക്രം കയറി മരിച്ചു

single-img
3 May 2019

ബസിൽ ചാടികയറാൻ ശ്രമിക്കവേ ക്ലീനർ അതേ ബസിന്റെ പിൻചക്രം കയറി മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മാറാട് സ്വദേശി അൻഷാദ് (22)ആണ് മരിച്ചത്.

കോഴിക്കോട് ബേപ്പുർ ഹാർബർ റോഡിലാണ് അപകടം. റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നേർച്ചയിട്ട് ഓടിക്കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കോഴിക്കോട് -ബേപ്പൂർ റൂട്ടിലെ ബാബ ബസിലെ ക്ലീനറായിരുന്നു അൻഷാദ്. സ്ഥിരമായി സെവൻ ഡേയ്സ് എന്ന ബസിലാണ് ജോലിചെയ്തുവന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.