പൊതുസ്ഥലത്ത് മുഖംമറക്കുന്നതിനെതിരെ നിയമം വേണമെന്ന് ശശികല; ‘1921ല്‍ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ നാടാണിത്’

single-img
3 May 2019

പൊതുസ്ഥലത്ത് മുഖംമറച്ച് യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന നിയമനിര്‍മാണത്തിന് പൊതുമധ്യത്തില്‍നിന്ന് ആവശ്യം ഉയരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. എം.ഇ.എസിന് പറയാന്‍ സാധിച്ചിട്ടും ഇവിടത്തെ ഭരണാധികാരികള്‍ക്ക് അതിന് സാധിച്ചില്ല.

മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയണം. ഭീകരവാദത്തിന്റെ സര്‍വകലാശാലയായി കേരളം മാറി. മതമൗലിക വാദികള്‍ പണംകൊടുത്ത് വളര്‍ത്തുന്നവരാണ് രാഷ്ട്രീയക്കാര്‍. മതമൗലിക വാദികളെ എതിര്‍ക്കുന്നവരോടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പ്.

1921ല്‍ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാറാട് അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.